കൂത്താട്ടുകുളം: എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ വിജയത്തിനായി രംഗത്തിറങ്ങാൻ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) പിറവം മണ്ഡലം കൺവെൻഷൻ തീരുമാനിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു.

തൃപ്പൂണിത്തുറ ഏരിയാ ജോ.സെക്രട്ടറി കെ.ആർ. പ്രശാന്ത് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.എ. ജയരാജ് , ജില്ലാ കമ്മിറ്റി അംഗം ജോമോൻ ജേക്കബ്, കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി പി.പി. പ്രകാശ്, ഏരിയാ വൈസ് പ്രസിഡന്റ് എം.എസ്. രതീഷ് എന്നിവർ സംസാരിച്ചു.