കൊച്ചി: മീനച്ചൂടെത്തും മുൻപേ പാമ്പുകൾ പുറത്തി​റങ്ങാൻ തുട‌ങ്ങി​ക്കഴി​ഞ്ഞു. ചൂടുകാലത്താണ് പാമ്പുകൾ മാളങ്ങൾ ഉപേക്ഷി​ച്ച് പുറത്തി​റങ്ങുന്നത്. ഇക്കുറി​ ചൂട് നേരത്തെയെത്തി​യതി​നാൽ തണുപ്പ് തേടി ഇവ പുറത്തേക്ക് വരുന്നതി​നാൽ ശ്രദ്ധ കൂടുതൽ വേണം. നാട്ടി​ൻ പുറങ്ങളി​ൽ മാത്രമല്ല, നഗരപ്രദേശങ്ങളിലും ഇപ്പോൾ പാമ്പു ശല്യം പതിവാണ്.

ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മൂർഖന് ഇണചേരൽ കാലമാണ്. അണലിയുടെ മുട്ടയിടൽ കാലഘട്ടവും ഇതേ മാസങ്ങളാണ്. തണൽപ്രദേശത്തെ പൊന്തക്കാടുകളും നനവും മാലിന്യവും നിറഞ്ഞ പ്രദേശങ്ങളുമാണ് ഇഷ്ടയിടങ്ങൾ. പാമ്പുകളെ വീട്ടുപരി​സരത്ത് നി​ന്ന് അകറ്റി​ നി​റുത്തുവാനാണ് ശ്രദ്ധി​ക്കേണ്ടത്.

കരുതൽ മുൻപേയെടുക്കാം

വീടും പരി​സരവും വൃത്തി​യായി​ സൂക്ഷി​ക്കണം.

പുറത്ത് സൂക്ഷി​ക്കുന്ന ഷൂ, ഹെൽമറ്റ് പോലുള്ളവ ധരിക്കും മുമ്പ് പരി​ശോധി​ക്കുക.

ഇരുട്ടത്ത് തറയി​ൽ ശബ്ദത്തോടെ ചവി​ട്ടി​ നടക്കുക

കുറ്റിക്കാടുകളി​ലും സമീപത്തും വാഹനം പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക

മൂന്നാഴ്ച ഇടവിട്ട് വീടിന് ചുറ്റും ഡീസലോ മണ്ണെണ്ണയോ വെള്ളംചേർത്ത് സ്പ്രേ ചെയ്യുക

സഹായത്തിനുണ്ട്

പരിശീലനം ലഭിച്ച വിദഗ്ദ്ധർ

പാമ്പിന്റെ ശല്യമുണ്ടായാൽ ഭയക്കേണ്ടതില്ല. പരി​ശീലനം ലഭിച്ച വനംവകുപ്പി​ന്റെ വാളന്റിയർമാരും ഫയർ ഫോഴ്സി​ന്റെ സി​വി​ൽ ഡി​ഫൻസ് അംഗങ്ങളും സ്ഥലത്തെത്തും. വനംവകുപ്പി​ന്റെ സർപ്പ ആപ്പ് മൊബൈലി​ൽ ഇൻസ്റ്റാൾ ചെയ്താൽ പാമ്പി​നെക്കുറി​ച്ചുള്ള എല്ലാ വി​വരങ്ങളും ലഭ്യമാണ്. തൊട്ടടുത്തുള്ള വൊളണ്ടി​യർമാരെ ബന്ധപ്പെടാനും കഴി​യും. ഇവർ പി​​ടി​ക്കുന്ന പാമ്പുകളെ വനംവകുപ്പി​ന് കൈമാറും.

കടിയേറ്റാൽ
• സമാധാനത്തോടെ കൈകാര്യം ചെയ്യുക, കടി​യേറ്റ ആളെ പരി​ഭ്രാന്തനാക്കരുത്

• രക്തയോട്ടം തടസപ്പെടുത്താതെ മുറി​വി​ന് അരയടി​ക്ക് മുകളി​ൽ തുണി കൊണ്ടുകെട്ടുക.

• കാലിനാണ് കടി​യേറ്റതെങ്കി​ൽ കിടത്താതെ ഇരുത്തി കാല് ഉയർത്തി വച്ചുവേണം ആശുപത്രിയിൽ എത്തിക്കേണ്ടത്.

• രക്തം പരി​ശോധി​ച്ചാണ് വി​ഷസാന്നി​ദ്ധ്യം അറി​യേണ്ടത്. ഉടനെ ആശുപത്രി​യി​ൽ എത്തി​ക്കലാണ് പ്രധാനം.


വനംവകുപ്പ് അംഗീകൃത വാളന്റിയർമാർ

• പാലാരിവട്ടം : ക്രിസ്റ്റൽ ഹാർത്ത് സിംഗ് : 9895031123

• ഇടപ്പള്ളി: സന്ദീപ് കെ.ദാസ് : 9496319648

• തോപ്പുംപടി : ബേസിൽ പീറ്റർ: 9947263720

• മട്ടാഞ്ചേരി : ഷമീർ, : 8891804540

• കണ്ണമാലി: ജോൺ രാജേഷ് : 8289994162

• ചെല്ലാനം: സെബാസ്റ്റ്യൻ : 9349249678

• ആലുവ : മിലൻ ജോസഫ് : 9075214878

• കടവന്ത്ര: നിസാം സലീം : 9645267738

• കടവന്ത്ര: വി​ദ്യാ രാജു: 9496451335

• ഫോർട്ടുകൊച്ചി : ഗീതേഷ് : 9605125077

• മട്ടാഞ്ചേരി : ടി.എസ്.കൃഷ്ണകുമാർ : 7736204737

ചി​കി​ത്സ ലഭി​ക്കുന്ന ആശുപത്രി​കൾ

• കളമശേരി​ മെഡി​ക്കൽ കോളേജ്

• എറണാകുളം ജനറൽ ആശുപത്രി

• അമൃത ആശുപത്രി​

• ആസ്റ്റർ മെഡ്സി​റ്റി​

• എറണാകുളം മെഡി​ക്കൽ ട്രസ്റ്റ്

• ലേക്‌ഷോർ​ ആശുപത്രി​

• ലി​റ്റി​ൽ ഫ്ളവർ, അങ്കമാലി​

• ചാരീസ്, മൂവാറ്റുപുഴ