പറവൂർ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിനെ എസ്.എഫ്.ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ച് മരണത്തിലേക്ക് തള്ളിവിട്ടതിൽ പ്രതിഷേധിച്ച് പറവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. പ്രതിഷേധ സമ്മേളനം കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. എം.എസ്. റെജി അദ്ധ്യക്ഷത വഹിച്ചു. രമേഷ് ഡി. കുറുപ്പ്, ഡി. രാജ്കുമാർ, കെ.ആർ. പ്രതാപൻ. ജോസ് മാളിയേക്കൽ, എൻ. മോഹൻ തുടങ്ങിയവർ സംസാരിച്ചു.