അങ്കമാലി: വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിന് ഉത്തരവാദികളായ എസ്.എഫ്.ഐക്കെതിരെ അങ്കമാലി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടത്തി. പ്രകടനം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആന്റു മാവേലി ഉദ്ഘാടനം ചെയ്തു. പ്രതിഷേധയോഗം ഡി. സി.സി ജനറൽ സെക്രട്ടറി പി.വി. ജോസ് ഉദ്ഘാടനം ചെയ്തു. ഡി.ഡി.സി ജനറൽ സെക്രട്ടറിമാരായ കെ.പി. ബേബി, പി.വി. സജീവൻ, പൗലോസ് കല്ലറയ്ക്കൽ, ടി.എം. വർഗീസ്, കെ.വി. മുരളി, ലാലി ആന്റു, ബാബു സാനി, കെ.വി. ജയപ്രകാശ്, ഏല്യാസ് കെ. തരിയൻ, കെ.പി. അയ്യപ്പൻ, സുനിൽ ജെ. അറയ്ക്കലാൻ എന്നിവർ നേതൃത്വം നൽകി.