പറവൂർ: ഹിന്ദുഐക്യവേദി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഹിന്ദു അവകാശമുന്നേറ്റ യാത്രയുടെ ഭാഗമായി പറവൂർ താലൂക്ക് വർക്കിംഗ് പ്രസിഡന്റ് എം.കെ. സജീവൻ നയിച്ച ജാഥ സമാപിച്ചു. സമാപന സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ചേന്ദമംഗലം പഞ്ചായത്ത് സമിതി പ്രസിഡന്റ് എം.ആർ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി എം.പി. ഗോപാലകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി കെ.വി. കലേശൻ, കെ.എസ്. ശിവദാസ്, കെ.എസ്. ജയശങ്കർ, സി.കെ. അമ്പാടി, കെ.കെ. ഷാജി, സതി വി. മേനോൻ, ജ്യോതി ബ്രഹ്മദത്തൻ, സാബു ശാന്തി തുടങ്ങിയവർ സംസാരിച്ചു.