അങ്കമാലി: അങ്കമാലിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം ആവശ്യപ്പെട്ട് ഗതാഗതമന്ത്രിക്ക് നിവേദനം നൽകിയതായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അങ്കമാലി മേഖലാ പ്രസിഡന്റ് എ.പി. ജിബി, സെക്രട്ടറി ബി.
ഒ.ഡേവിസ് എന്നിവർ അറിയിച്ചു. മുനിസിപ്പൽ ബസ് സ്റ്റാൻഡ് പ്രവർത്തനം ആരംഭിച്ചപ്പോഴും ലിറ്റിൽ ഫ്ലവർ ആശുപത്രിക്ക് മുന്നിൽ നിന്ന് ക്യാമ്പ് ഷെഡ് റോഡ് ചുറ്റി വൺവേ സമ്പ്രദായം തുടങ്ങിയപ്പോഴും ബസുകൾക്ക് ആവശ്യമായ സഞ്ചാരസമയം അനുവദിച്ചിട്ടില്ല. ഗതാഗതക്കുരുക്ക് കാരണം സമയനിഷ്ഠ പാലിച്ച് സർവീസ് നടത്താനോ ട്രിപ്പുകൾ പൂർത്തിയാക്കാനോ കഴിയുന്നില്ല. കൂടാതെ പൊലീസും മോട്ടോർ വാഹന വകുപ്പും സ്വകാര്യബസുകൾക്ക് അമിത പിഴ ചുമത്തുന്നത് പതിവായെന്നും നിവേദനത്തിൽ പറയുന്നു.