പറവൂർ: ചിറ്റാറ്റുകര പഞ്ചായത്ത് അഞ്ചാംവാർഡിലെ പാത്രക്കടവ് ലൈൻ റോഡിന്റെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. എം.എൽ.എയുടെ പ്രത്യേക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 4.10ലക്ഷം ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്. ബ്ളോക്ക് പഞ്ചായത്ത് അംഗം പി.വി. മണി, ഷൈജ സജീവ്, ജോൺസൺ അറക്കൽ, കെ.പി. പ്രശാന്ത്, പി.എസ്. സുനിൽ, കെ.ആർ. ഷാജി തുടങ്ങിയവർ പങ്കെടുത്തു.