പറവൂർ: എസ്.എൻ.ഡി.പി യോഗം മുട്ടിനകം ശാഖയിലെ കുമാരനാശാൻ സ്മാരക പ്രാർത്ഥനാ കുടുംബയോഗത്തിന്റെ പതിനാറാമത് വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ ഡി. പ്രസന്നകുമാർ, കണ്ണൻ കൂട്ടുകാട്, രക്ഷാധികാരി ബിനു ദിനേശ്, കൺവീനർ ബിനിത സദാനന്ദൻ, ജോയിന്റ് കൺവീനർ ഷീല സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.