മൂവാറ്റുപുഴ: കടുത്ത വേനലിൽ ആശ്വാസം പകർന്ന് മൂവാറ്റുപുഴ നഗരസഭ തണ്ണീർപ്പന്തൽ തുറന്നു. കച്ചേരിത്താഴത്ത് പ്രവർത്തനം ആരംഭിച്ച തണ്ണീർപ്പന്തൽ വഴി സംഭാരം, തണ്ണിമത്തൻ ജ്യൂസ്, കുടിവെള്ളം എന്നിവ സൗജന്യമായി വിതരണം ചെയ്യും. രാവിലെ 11.30 മുതൽ വൈകിട്ട് 3 വരെയാണ് തണ്ണീർപ്പന്തൽ പ്രവർത്തിക്കുക. നഗരസഭാ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ സിനി ബിജു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അജി മുണ്ടാട്ട്, പി.എം. അബ്ദുൽ സലാം, കൗൺസിലർമാരായ അമൽ ബാബു, വി.എ. ജാഫർ സാദിഖ് തുടങ്ങിയവർ സംസാരിച്ചു.