1
ചിത്രം

മട്ടാഞ്ചേരി: സ്ത്രീ ശാക്തീകരണത്തിന്റെ മനോബലവും അഭ്യാസമുറകളും പ്രകടമാക്കി വീരാംഗന വനിതാ കളരിയഭ്യാസം ശ്രദ്ധേയമായി. ആറുവയസുമുതൽ സപ്തതി പിന്നിട്ടവർ വരെ വിവിധ തരം മുറകളിൽ അഭ്യാസപ്രകടനങ്ങൾ നടത്തി.

പള്ളത്തു രാമൻ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന അഭ്യാസ പ്രകടനം കണ്ണൂരിലെ കളരിഗുരുക്കൾ എസ്.ആർ. ഡി. പ്രസാദ് ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. കെ.ജെ. മാക്സി എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ഡോ. രശ്മി പ്രമോദ് വിശിഷ്ടാതിഥിയായി. ശ്രീധരൻ ഗുരുക്കൾ പുരസ്കാരം ഭാരോദ്വഹന അന്തർദേശീയ പുരസ്കാരം നേടിയ അശ്വിൻ ഷെട്ടിക്ക് സമർപ്പിച്ചു. കൊച്ചി നഗരസഭ ടാക്സ് അപ്പീൽ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. പ്രിയ പ്രശാന്ത്, കൗൺസിലർ ബെനഡിക്ട് ഫെർണാണ്ടസ്, വനിതാ കളരി ഗുരുനാഥ മെറീന , അശ്വനികുമാർ ഗുരുക്കൾ എന്നിവർ സംസാരിച്ചു.

നൂറിലേറേപ്പേർ, പരി​ശീലനം ഒരു മാസം

ദക്ഷിണ ഭാരത വനിതാകളരിയുടെ ആഭിമുഖ്യത്തിൽ ലോക വനിതാദിന സന്ദേശവുമായാണ് വീരാംഗന യോഗ കളരിപ്പയറ്റ് നടന്നത്. നൂറിലേറേ പേർ ഒരു മാസക്കാലം നടത്തിയ പരിശീലനങ്ങളോടെയാണ് അഭ്യാസങ്ങൾ നടത്തിയത്. കളരിപയറ്റിലെ വടക്കൻ സമ്പ്രദായത്തിലെ പൂത്തറ വന്ദനം, ഒറ്റച്ചുവട് കൂട്ടച്ചുവട്, സ്വയം പ്രതിരോധത്തി ന്റെ ബാലപാഠങ്ങളും യോഗാഭ്യാസ പ്രകടനവും നടന്നു.