മൂവാറ്റുപുഴ: മൂവാറ്റുപുഴ നിർമ്മല കോളേജ്, സംസ്ഥാന ചലച്ചിത്ര അക്കാഡമി, മൂവാറ്റുപുഴ ഫിലിം സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ

നാളെ രാവിലെ 10ന് നിർമ്മല കോളേജ് ഓഡിറ്റോറിയത്തിൽ കേരളീയം ചലച്ചിത്രോത്സവം സംഘടിപ്പിക്കും. സംഗീത സംവിധായകനും നടനുമായ ശ്രീവത്സൻ ജെ . മേനോൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് നിർമ്മാല്യം, വൈശാലി, പെരുന്തച്ചൻ, സെല്ലുലോയ്ഡ് എന്നിവ നിർമ്മല കോളേജ് എ.സി തിയേറ്ററിൽ പ്രദർശിപ്പിക്കും.