കോതമംഗലം: കോട്ടപ്പടി ഗ്രാമപഞ്ചായത്തിൽ കൊള്ളിപ്പറമ്പ് മൈതാനത്തിന് സമീപം വനിതാ സാംസ്കാരിക കേന്ദ്രം തുറന്നു. ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലീം, ബ്ലോക്ക് പഞ്ചായത്ത് അംഗം ആഷ അജിൻ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ സാറാമ്മ ജോൺ, സണ്ണി വർഗീസ്, ജിജി സജീവ്, വാർഡ് മെമ്പർമാരായ ശ്രീജ സന്തോഷ്, നിതിൻ മോഹൻ, ബിജി പി.ഐസക്ക്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വിസ്തീർണം

2086 ചതുരശ്ര അടി വിസ്തീർണം

ചെലവ്

ഏകദേശം 50 ലക്ഷം രൂപ

ഒത്തുചേരൽ കേന്ദ്രം

വനിതകൾക്ക് ഒത്തു കൂടാനും പരിശീലനങ്ങൾക്കും കലാ-സാംസ്കാരിക അഭിരുചികൾ പരിപോഷിപ്പിക്കുന്നതിനും മറ്റും കേന്ദ്രം ഉപകാരപ്പെടും.