കുറുപ്പംപടി: വേങ്ങൂർ പഞ്ചയത്ത് ഏഴാം വാർഡിലെ വടയമ്പാറ കുടിവെള്ള പദ്ധതി നിർമ്മാണത്തിന് തുടക്കം. എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 10.46 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ബെന്നി ബെഹനാൻ എം.പി നിർമ്മാണോദ്ഘാടനം നിർവഹിച്ചു.എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഡെയ്സി ജെയിംസ്, സ്ഥിരംസമിതി അദ്ധ്യക്ഷ ഷീബ ചാക്കപ്പൻ, വാർഡ് അംഗം മരിയ സാജ് മാത്യു, നെടുങ്ങപ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സായി പുല്ലൻ, ഒ. ദേവസി, റോയ് എന്നിവർ സംസാരിച്ചു.

10 മീറ്റർ ഉയരത്തിൽ 10000 ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക്

35 കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും

പൈപ്പ് ലൈൻ സ്ഥാപിക്കൽ പൂർണം

മോട്ടോർ ഷെഡ് അവസാന ഘട്ടത്തിൽ