കൊച്ചി: അമ്മയുടെ മോണരോഗവും ദന്തരോഗവും മൂലം കുട്ടികൾക്ക് വൈകല്യങ്ങൾ സംഭവിക്കുന്നതിനെതിരെ അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ആറിന് ഡബ്ല്യു.ഡി.സി, ഐ.ഡി.എ ഗ്രേറ്റർ കൊച്ചി, മെഡിക്കൽ ട്രസ്റ്റ് ആശുപത്രി എന്നിവയുടെ സഹകരണത്തോടെ ഗർഭിണികൾക്കും ശിശുക്കൾക്കും ദന്ത ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. മെഡിക്കൽ ട്രസ്റ്റ് ആശുപത്രി നോർത്ത് ബ്ലോക്കിൽ രാവിലെ 10.30ന് നടക്കുന്ന പരിപാടിയിൽ സൗജന്യ ദന്ത, മോണ പരിശോധന നടത്തും. ഈ മേഖലയിലെ വൈദഗ്ദ്ധ്യം നേടിയ ഡോക്ടർമാർ പരിശോധനയ്ക്ക് നേതൃത്വം നൽകുമെന്ന് ഐ.ഡി.എ ഗ്രേറ്റർ കൊച്ചി പ്രസിഡന്റ് ഡോ.രവി ശങ്കർ, സെക്രട്ടറി ഡോ. സുബൻ സുമൻ, മുവൺ ഡെന്റൽ കൗൺസിൽ പ്രതിനിധി ഡോ.ഗൗരി, കേരള പീഡിയാട്രിക് ഡെന്റൽ സൊസൈറ്റി പ്രസിഡന്റ് ഡോ.ജി. അഞ്ചന, വൈസ് പ്രസിഡന്റ് ഡോ.നിരുപമ, മെഡിക്കൽ ട്രസ്റ്റ് ആശുപത്രി കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ.സൂര്യ ജയറാം, പീഡിയാട്രിക് ഡെന്റിസ്റ്റ് ഡോ. അശ്വിനി അനിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.