കൊച്ചി: ശിവസേന (ഷിൻഡെ) എറണാകുളം മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. ശിവസേന ജില്ലാ പ്രസിഡന്റ് സുധീർ ഗോപി ഉദ്ഘാടനം ചെയ്തു. സിദ്ധാർത്ഥന്റെ മരണത്തിൽ യോഗം അനുശോചിച്ചു. കൊലയാളികളായ മുഴുവന എസ്.എഫ്.ഐ പ്രവ‌ർത്തകരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുമെന്നും എൻ.ഡി.എയുടെ വിജയത്തിനായി കൈകോർക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി ജോണി സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. ജോസഫ്, കൃഷ്ണകുമാർ, ഇ.എസ്. ഡാനിഷ് എന്നിവർ സംസാരിച്ചു.