പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം കാഞ്ഞിരക്കാട് ശാഖയ്ക്ക് കീഴിലെ ഗുരുകൃപ പ്രാർത്ഥന കുടുംബയോഗത്തിന്റെ വാർഷികവും കുടുംബസംഗമവും ഗുരുകുലം സ്റ്റഡി സർക്കിൾ ജില്ലാ കാര്യദർശ സി.എസ്. പ്രതീഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ്‌ പി. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. ശാഖ വൈസ് പ്രസിഡന്റ്‌ പി.വി. രവി, സെക്രട്ടറി എ.എസ്. ബിജുകുമാർ, യൂണിയൻ കമ്മിറ്റി അംഗം പി.ആർ. ഷിജു, പ്രജീൺ, കെ.കെ. ശിവരാജൻ, വിവിധ കുടുംബയൂണിറ്റ് കൺവീനർമാരായ വി.ബാബു, പി. എസ്.ശ്യാമ, വി. ഉദയൻ പൊട്ടക്കൽ, മൈക്രോഫിനാൻസ് ഭാരവാഹികളായ എ.കെ. മണി, കൃഷ്ണദാസ്, ഗുരുകൃപ കുടുംബയോഗം കൺവീനർ ബിനു കൃഷ്‌ണൻ, ഗുരുകുല ബാലലോകം കൺവീനർ അഭിജിത്, കെ.എസ്. ഉഷ, രവി എന്നിവർ സംസാരിച്ചു.