ആലങ്ങാട്: ഒളനാട് ലിറ്റിൽ ഫ്ളവർ സ്കൂളിന്റെ ഒരു വർഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷം സമാപിച്ചു. സമാപനസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. നിർധനനായ ഒരാൾക്ക് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ചു നൽകിയ സ്നേഹഭവനത്തിന്റെ താക്കോൽ ദാനവും മന്ത്രി നടത്തി. സ്കൂൾ മാനേജർ ഫാ. അലക്സ് കാട്ടഴേത്ത് അദ്ധ്യക്ഷനായി. കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളിയും സുവനീർ പ്രകാശനം ആലങ്ങാട് പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ വിൻസന്റ് കാരിക്കശേരിയും നിർവഹിച്ചു. ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം.മനാഫ്, കോർപ്പറേറ്റ് മാനേജർ ഫാ. തോമസ് നങ്ങേലിമാലിൽ,
ബ്ലോക്ക് പഞ്ചായത്ത് അംഗം ഹാൻസൻ മാത്യു, പഞ്ചായത്ത് അംഗങ്ങളായ ജോബ് കുറുപ്പത്ത്, നിജിത ഹിതിൻ, ശതാബ്ദിയാഘോഷ കമ്മിറ്റി ജനറൽ കൺവീനർ പാപ്പച്ചൻ മഴുവഞ്ചേരി, ഹെഡ്മിസ്ട്രസ് മിനി വിതയത്തിൽ, ട്രസ്റ്റി സാജൻ ചക്യത്ത് എന്നിവർ സംസാരിച്ചു.