 
കൊച്ചി: മാർത്തോമ്മാ നസ്രാണി സംഘത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളം നഗരത്തിൻ ഇന്ന് വിശ്വാസ പ്രഖ്യാപന റാലി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി 19ന് വിശ്വാസ സമൂഹം അതിരൂപതാ അഡ്മിനിസ്‌ട്രേറ്റർ ബോസ്‌കോ പുത്തൂരിന് നൽകിയ നിവേദനത്തിന്റെ മറുപടിയ്ക്ക് വേണ്ടിയാണ് വിശ്വാസ പ്രഖ്യാപന റാലി സംഘടിപ്പിക്കുന്നത്. ഒന്നരവർഷമായി അടഞ്ഞുകിടക്കുന്ന കത്തീഡ്രൽ ബസിലിക്ക തുറന്ന് ബലിയർപ്പണം പുനരാരംഭിക്കുന്നത് ഉൾപ്പെടെ എട്ടോളം വരുന്ന നിവേദന വിഷയങ്ങൾക്ക് തീരുമാനമെടുത്തില്ലെങ്കിൽ ബോസ്‌കോ പുത്തൂരും ക്യൂരിയയും രാജി വയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ ചെറിയാൻ കവലയ്ക്കൽ, അഡ്വ. അലക്‌സ് ആന്റണി, ബ്രിജിറ്റ് ജോ, ടോണി ജോസഫ്, ഷൈബി പാപ്പച്ചൻ എന്നിവർ പങ്കെടുത്തു.