കോതമംഗലം: നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജ് ശാല്യതന്ത്ര വിഭാഗത്തിന്റെയും കേന്ദ്ര ആയുഷ് വകുപ്പിന്റെയും രാഷ്ട്രീയ ആയുർവേദ വിദ്യാപീഠത്തിന്റെയും പങ്കാളിത്തത്തോടെ ആറുദിവസം നീളുന്ന തുടർവിദ്യാഭ്യാസ പരിപാടി ആരംഭിച്ചു.
ആരോഗ്യസർവകലാശാല ഫണ്ടമെന്റൽ റിസർച്ച് ഇൻ ആയുർവേദ എമിരറ്റ്‌സ് പ്രൊഫസർ ഡോ. കെ.ബി. സുധികുമാർ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി എം. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. റിസോഴ്‌സ് പേഴ്‌സൺ ഡോ. ത്രിപാഠി, വൈസ് പ്രിൻസിപ്പൽ ഡോ. ബിനോയ് ഭാസ്‌കരൻ, ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ഷിബു വർഗീസ്, ശാല്യതന്ത്ര വിഭാഗം മേധാവി ഡോ. എസ്.ദിജി, ഡോ. ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു.