 
കാക്കനാട്: ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവർക്കായി മൈ കേരള ടൂർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ (എം.കെ.ടി.എ) സംഘടിപ്പിക്കുന്ന രജിത മെമ്മോറിയൽ ടൂറിസം ക്രിക്കറ്റ് ടൂർണമെന്റ് രാജഗിരി ഗ്രീൻ ഫീൽഡ് ഗ്രൗണ്ടിൽ ആരംഭിച്ചു. തൃക്കാക്കര എ.സി.പി ടി.എം. വർഗീസ് ഉദ്ഘാടനം ചെയ്തു.
രജിതയുടെ ഛായാചിത്രം സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി. വിഷ്ണു അനാശ്ചാദനം ചെയ്തു. പ്രസിഡന്റ് അനി ഹനീഫ്, സെക്രട്ടറി എസ്. ദിലീപ് കുമാർ, ട്രഷറർ കെ.ആർ. ആനന്ദ്, ജോയിന്റ് സെക്രട്ടറി എസ്. പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു. 32 ടീമുകളാണ് പങ്കെടുക്കുന്നത്. ഏഴിനാണ് ഫൈനൽ മത്സരം.