001
എൻ ജി ഒ അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കനാട് ജില്ലാ ട്രഷറിക്കുമുന്നിൽ നടത്തിയ കുത്തിയിരുപ്പ് സമരം

കാക്കനാട്: സർക്കാർ ജീവനക്കാരുടെ ശമ്പളം നാലാംദിവസവും മുടങ്ങി. സാങ്കേതിക തകരാറുമൂലമാണ് ശമ്പളം വൈകുന്നതെന്ന് പറയുന്ന ധനകാര്യമന്ത്രി സർക്കാർ ജീവനക്കാരെ കബളിക്കുകയാണെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ട്രഷറർ തോമസ് ഹെർബിറ്റ് ആരോപിച്ചു. മാർച്ച്‌ നാലാംതീയതി ആയിട്ടും ജീവനക്കാരുടെ ശമ്പളം ലഭിക്കാത്തത്തിൽ പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റി കാക്കനാട് ജില്ലാ ട്രഷറിക്കുമുന്നിൽ നടത്തിയ കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ ശമ്പളം നൽകേണ്ട സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനെ പഴിചാരി ശമ്പളം നൽകാതിരിക്കുന്നത് സർക്കാരിന്റെ കെടുകാര്യസ്ഥതയും, പിടിപ്പുകേടും മറച്ചുവയ്ക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.വി. ജോമോൻ അദ്ധ്യക്ഷത വഹിച്ചു.

സെറ്റോ ജില്ലാ ചെയർമാൻ ടി.പി. ജാനേഷ്‌കുമാർ, ജില്ലാ സെക്രട്ടറി എം.എ. എബി, കെ.ജി. രാജീവ്, ജിജോപോൾ, കെ.പി. അഷറഫ്, ബേസിൽ ജോസഫ്, ബേസിൽ വർഗീസ്, ജെ. പ്രശാന്ത്, നോബിൻ ബേബി, എസ്.എസ്. അജീഷ്, എച്ച്. വിനീത്, ലിജോ ജോണി, അബിൻസ് കരീം, ജോമി ജോർജ്, വി.വി. പ്രമോദ് എന്നിവർ സംസാരിച്ചു.