y
എം.ഡി.എം സ്കൂൾ വാർഷികത്തിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് നിർവഹിക്കുന്നു

തൃപ്പൂണിത്തുറ: കരിങ്ങാച്ചിറ എം.ഡി.എം എൽ.പി സ്കൂളിന്റെ 131-ാമത് വാർഷിക ദിനാഘോഷത്തിന്റെയും യാത്രയയപ്പ് സമ്മേളനത്തിന്റെയും ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് നിർവഹിച്ചു. സ്കൂൾ മാനേജർ ബിനോയ് പാലത്തിങ്കൽ അദ്ധ്യക്ഷനായി. കലാസന്ധ്യയുടെ ഉദ്ഘാടനം സിനി ആർട്ടിസ്റ്റ് ശരത് തേനുമൂല നിർവഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപിക സൂസി വർഗീസിനെ ആദരിച്ചു. സ്കൂൾ ചെയർമാൻ ഫാദർ ഷൈജു പഴമ്പിള്ളിൽ, ട്രസ്റ്റി എം.വി. വർഗീസ്, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.ജെ. രശ്മി, റോയ് തിരുവാങ്കുളം എന്നിവർ സംസാരിച്ചു.