കാലടി: മലയാറ്റൂർ -നീലീശ്വരം പഞ്ചായത്തിലെ മാലി ഭാഗത്ത് പ്രവർത്തിക്കുന്ന അനധികൃത പന്നി ഫാമുകൾക്കെതിരെ നടപടിയെടുക്കുക, കോടതിവിധി നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തും. ജി.സി.ഡി.എ എക്സിക്യുട്ടീവ് അംഗം അഡ്വ.കെ.കെ. ഷിബു ഉദ്ഘാടനം ചെയ്യും.