ആലുവ: ജില്ലാ പഞ്ചായത്ത് എടത്തല ഡിവിഷന്റെ നേതൃത്വത്തിൽ നൊച്ചിമ ഗവ. ഹൈസ്‌കൂളിൽ നിർമ്മിച്ച പുതിയ ചുറ്റുമതിലും സ്‌കൂൾ കവാടവും പുതിയ കെട്ടിടത്തിന്റെ നിർമ്മാണവും ജില്ലാ പഞ്ചായത്ത് അംഗം റൈജ അമീർ ഉദ്ഘാടനം ചെയ്തു. എടത്തല പഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അസീസ് മൂലയിൽ മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗങ്ങളായ അഫ്‌സൽ കുഞ്ഞുമോൻ, സ്വപ്ന ഉണ്ണി, കെ.കെ. സത്താർ എന്നിവർ സംസാരിച്ചു.