കിഴക്കമ്പലം: ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷൻ കുന്നത്തുനാട് നിയോജക മണ്ഡലം പ്രവർത്തക യോഗവും വായ്പാമേളയും കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സാജു പീ​റ്റർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കൊച്ചാപ്പു പുളിക്കൽ, എ.പി. കുഞ്ഞുമുഹമ്മദ്, ഹനീഫ കുഴുപ്പിള്ളി, എൻ.ആർ. ചന്ദ്രൻ, സജി പോൾ, കെ.എച്ച്.ജമാൽ, എം.പി. ജോസഫ്, സദീർ ഹൈദ്റോസ്, സി.ആർ. വിജയൻ,കെ.എ. കൊച്ചുമുഹമ്മദ്, എ.വി. ഏലിയാസ്, ബാങ്ക് ഒഫ് ഇന്ത്യ മാനേജർ സൂരജ് എന്നിവർ സംസാരിച്ചു.