കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷന്റെ (കെ.എസ്.യു.എം) സേവനപങ്കാളിയായ ഗ്രീൻആഡ്‌സ് ഗ്ലോബൽ സ്റ്റാർട്ടപ്പിന് അന്തർദേശീയ മേഫിസ് 2024 പുരസ്‌കാരം ലഭിച്ചു. സ്‌പെയിനിലെ ബാർസലോണയിൽ നടന്ന ചടങ്ങിൽ എന്റർപ്രൈസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലാണ് പുരസ്‌കാരം നേടിയത്.
മൊബൈൽ ആവാസവ്യവസ്ഥയിലെ ഓസ്‌കാർ പുരസ്‌കാരമായാണ് മേഫിസിനെ ടെക് ലോകം കാണുന്നത്. ടാറ്റ ടെലികമ്മ്യൂണിക്കേഷൻസ്, വെബക്‌സ്, സിഞ്ച്, കാരിക്‌സ് തുടങ്ങിയവരായിരുന്നു വിഭാഗത്തിലെ മറ്റ് മത്സരാർഥികൾ.
കമ്മ്യൂണിക്കേഷൻ പ്ലാറ്റ്‌ഫോമായാണ് 2016 ൽ ഗ്രീൻആഡ്‌സ് സ്ഥാപിതമായത്. ആഗോള കമ്പനികൾക്കുള്ള വാട്‌സാപ്പ് സേവനങ്ങൾ, എസ്.എം.എസ് ഗേറ്റ് വേ, ആർ.സി.എസ് മെസേജസ്, വോയിസ് സൊല്യൂഷൻസ്, എ.ഐ ചാറ്റ്‌ബോട്ട് എന്നീ മേഖലകളിൽ പ്രവീണ്യം നേടിയ സ്ഥാപനമാണിത്.
ജീവനക്കാരുടെ അർപ്പണ മനോഭാവത്തിൻറെയും കഠിനാദ്ധ്വാനത്തിന്റെയും ഫലമാണ് പുരസ്‌കാരമെന്ന് ഗ്രീൻആഡ്‌സ് സി.ഇ..ഒ ക്രിസ്റ്റഫർ ബോണിഫേസ് പറഞ്ഞു. പുതിയ ഉത്പന്നങ്ങൾ ഒരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.