ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ബാങ്ക് അംഗങ്ങളിൽ മുതിർന്നവരായ 100 പേരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി.കെ. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, മുൻ പ്രസിഡന്റ് എ.ജി. സോമാത്മജൻ, വൈസ് പ്രസിഡന്റ് ബി. രാധാകൃഷ്ണൻ, വി.എ. അബ്ദുൾ റഷീദ്, എസ്.എൻ. പിള്ള, എം.എം. ഉല്ലാസ് കുമാർ, ടി.കെ. രാജു, ഖാലിദ് അത്രപ്പിള്ളി, എം.എസ്. ശ്രീകുമാർ, ഓമന ശിവശങ്കരൻ, സിന്ധുപാനാപ്പിള്ളി, ആശ സുനിൽ, സെക്രട്ടറി എസ്.എൽ. നിഖിൽ എന്നിവർ സംസാരിച്ചു.