മൂവാറ്റുപുഴ: ലയൺസ് ക്ലബ് നിർമ്മിച്ച ആറുവീടുകളുടെ താക്കോൽദാനം നടത്തി. മൂവാറ്റുപുഴ ലയൺസ് ക്ലബ് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലയൺസ് പാർപ്പിടം പദ്ധതിയിൽ ഉൾപ്പെടുത്തി നിർധനരായ 12 കുടുംബങ്ങൾക്കാണ് വീട് നിർമ്മിച്ചുനൽകുന്നത്. രണ്ട് കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാനുള്ള ഭൂമിയും പദ്ധതിയുടെ ഭാഗമായി ലയൺസ് ക്ലബ് നൽകും. ഒരുകോടി രൂപയോളം ചെലവഴിച്ച് 600 സ്ക്വയർ ഫീറ്റ് ഏരിയയിലാണ് വീടുകൾ നിർമ്മിക്കുന്നത്.

ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ബീന രവികുമാർ താക്കോൽദാനം നിർവഹിച്ചു. മൂവാറ്റുപുഴ ലയൺസ് ക്ലബ് പ്രസിഡന്റ് എ.ആർ. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ബിനോയ് മത്തായി, പീറ്റർ സെബാസ്റ്റ്യൻ, വി.എസ്. ജയേഷ്, ജോർജ് സാജു, സിജോ ജേക്കബ്, ജോസ് വർക്കി കാക്കനാട്, ജോം ജോസ്, എൻ.എം. വർഗീസ്, പി.ജി. സുനിൽകുമാർ, രാജേഷ് മാത്യു, ജഗൻ ജെയിംസ്, വി.പി. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

മൂവാറ്റുപുഴ ലയൺസ് ക്ലബ് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ .ബീന രവികുമാർ നിർവഹിക്കുന്നു.