
കൊച്ചി: മദിരാശി കേരളസമാജത്തിന്റെ തലശേരി രാഘവൻ സ്മാരക കവിതാ പുരസ്കാരം രമ പ്രസന്ന പിഷാരടിക്ക് കവി വീരാൻ കുട്ടി സമ്മാനിച്ചു. ചെന്നൈയിൽ നടന്ന ചടങ്ങിൽ കേരള സമാജം ചെയർമാനും ശ്രീഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനികളുടെ സ്ഥാപകനും ചെയർമാനുമായ ഗോകുലം ഗോപാലൻ, സമാജം പ്രസിഡന്റ് എം. ശിവദാസൻ പിള്ള, ജനറൽ സെക്രട്ടറി ടി. അനന്തൻ, ട്രഷറർ കെ.ആർ. ഗോപകുമാർ, സാഹിത്യസഖ്യം സെക്രട്ടറി എം.പി. ദാമോദരൻ, കുമ്പളങ്ങാട് ഉണ്ണികൃഷ്ണൻ, എം.വി.ദേവദാസ്, ശ്രീഗോകുലം ഗ്രൂപ്പ് ലീഗൽ മേധാവിയും എഴുത്തുകാരനുമായ സുരേഷ് ബാബു മാങ്ങാട് എന്നിവരും പങ്കെടുത്തു. ചടങ്ങിൽ തലശേരി രാഘവന്റെ ഭാര്യ മല്ലികാ രാഘവനെ ആദരിച്ചു.