ആലുവ: ആലുവ അദ്വൈതാശ്രമത്തിൽ 101-ാമത് സർവമത സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയുടെ നാലാം ദിവസം 'പലമതസാരവുമേകം' എന്ന വിഷയത്തിൽ ഡോ. ഗീത സുരാജ് പ്രഭാഷണം നടത്തി. ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് എൻ.ഡി. പ്രേമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.പി. രാജൻ അദ്ധ്യക്ഷത വഹിച്ചു. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, പി.പി. സുരേഷ്, ആർ.കെ. ശിവൻ, ഇന്ദുമതി എന്നിവർ സംസാരിച്ചു.