 
കൊച്ചി: നൈപുണ്യ പരിശീലനം നൽകി 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുന്ന കേരള നോളജ് ഇക്കണോമി മിഷൻ പദ്ധതിയിൽ ടെക്നോവാലി സോഫ്‌റ്റ്‌വെയർ സൗജന്യ പരിശീലനങ്ങളും നിർദ്ദേശങ്ങളും നൽകും.
ഓരോ പഞ്ചായത്തിൽ നിന്നും തൊഴിലന്വേഷകരായ 200 യുവാക്കൾക്കായി അഞ്ചു ദിവസത്തെ സൗജന്യ വെർച്വൽ കരിയർ ശില്പശാലകളും സൈബർ സെക്യൂരിറ്റി, എ.ഐ, മിഷ്യൻ ലേണിംഗ്, ഡാറ്റ സയൻസ്, റോബോട്ടിക്ക് തുടങ്ങിയ വിഷയങ്ങളിൽ സൗജന്യ വെബിനാറുകൾ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും നൽകും. തൊഴിൽ നേടാനുള്ള നൈപുണ്യം വർദ്ധിപ്പിക്കുന്ന പരിശീലന പദ്ധതിയിൽ 2000 പേർക്ക് പരിശീലനം നൽകിയതായി അധികൃതർ അറിയിച്ചു.