1
ചിത്രം

മട്ടാഞ്ചേരി: ജൈന തീർത്ഥാടന കേന്ദ്ര ത്തിൽ പ്രതിഷ്ഠിക്കുന്ന ആദിനാഥ് പ്രതിഷ്ഠാ വിഗ്രഹത്തിന് കൊച്ചി ജൈന സമൂഹം ഭക്ത്യാദര വരവേല്പ് നല്കി. ഗുജറാത്ത് പാലിത്താന ഭാവ്നഗറിൽ പ്രതിഷ്ഠിക്കുന്ന വിഗ്രഹം ഭാരത പര്യടന ഭാഗമായാണ് കൊച്ചിയിലെത്തിയത്. കൊച്ചി ജൈനക്ഷേത്രത്തിൽ എത്തിയ വിഗ്രഹ രഥത്തിന് വാദ്യമേള ജയഘോഷവും പരമ്പരാഗത രീതിയിൽ കലശ പ്രദക്ഷിണം,പൂജാദി ആരതിയുമായാണ് വരവേറ്റത് .

ജൈൻ ആചാര്യൻ വിജയ് അജിത് ശേഖർ സൂരി സ്വർജി മഹാരാജിൻ്റെ ആശീർവാദവു മായി 2024 ഫെബ്രുവരി 16ന് ധാവൻ ഗിരിയിൽ നിന്നാണ് വിഗ്രഹ രഥം പുറപ്പെട്ടത്. കൊ ച്ചി ആരാം ഗ്രൂപ്പ് പ്രസിഡൻ്റ് രത്തിലാൽ ചന്ദരിയ,സെക്രട്ടറി വിക്രംഭായ് ,ചേതൻ ,സോണി ,വിരേന്ദ്ര നാഗ്ഡ ,മനോജ് ഖോന,ശരത് എൻ ഖോന, ഭരത് ഖോന എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.