techies
കലാമേളയിലും പണി തെറ്റിക്കാതെ...... ഇൻഫോപാർക്കിൽ നടക്കുന്ന ഐ.ടി കലാമേളയായ തരംഗ് മേളയ്‌ക്കിടയിൽ ലാപ് ടോപ്പിൽ ജോലി ചെയ്യുന്ന മത്സരാർത്ഥി

കൊച്ചി: ഐ.ടി ജീവനക്കാരുടെ കലോത്സവമായ തരംഗ് മേളയിൽ കീവാല്യൂ സോഫ്‌‌റ്റ്‌വെയർ സിസ്റ്റംസ് 425 പോയിന്റോടെ ഒന്നാംസ്ഥാനത്ത് തുടരുന്നു. 355 പോയിന്റോടെ ടി.സി.എസ് രണ്ടും 80 പോയിന്റോടെ ഐ.ബി.എം മൂന്നാം സ്ഥാനങ്ങളിലും തുടരുന്നു.

ഇൻഫോപാർക്കിലെ തരംഗ് മേള പത്തുദിവസം പിന്നിട്ടു. ഒരാഴ്ചകൂടി കലാമേള തുടരുമെന്ന് സംഘാടകരായ പ്രോഗ്രസീവ് ടെക്കീസ് അറിയിച്ചു.