വൈപ്പിൻ: വൈപ്പിൻ ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷന്റെ (വാവ)
17-ാം വാർഷികാഘോഷം സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. സിപ്പി പള്ളിപ്പുറം അദ്ധ്യക്ഷത വഹിച്ചു. സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ, ബെന്നി പി. നായരമ്പലം, ജിബു ജേക്കബ്, ഞാറക്കൽ ശ്രീനി, സെബി നായരമ്പലം, പൗളി വത്സൻ, ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസ് എന്നിവർ സംസാരിച്ചു. കലാകാരൻമാരുടെ വീടുകൾ പൂർത്തീകരിക്കാൻ റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ വൈപ്പിൻ ഐലൻഡിന്റെ സഹായപദ്ധതിയുടെ ധാരണാപത്രം ക്ലബ് ഭാരവാഹികളിൽ നിന്ന് ബി. ഉണ്ണിക്കൃഷ്ണൻ ഏറ്റുവാങ്ങി.
വാവയുടെ പുരസ്‌കാരങ്ങൾ വ്യാസൻ എടവനക്കാട്, ഇ.വി. മത്തായി, വത്സൻ ഞാറക്കൽ, തങ്കൻ കോച്ചേരി, എം.എ. ബാലചന്ദ്രൻ എന്നിവർക്ക് സമ്മാനിച്ചു.