വൈപ്പിൻ: തീരമണ്ഡലമായ വൈപ്പിന്റെ സമഗ്രവികസനത്തിന് പ്രത്യേക പരിഗണന നൽകുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. മത്സ്യത്തൊഴിലാളികളുടെ സുസ്ഥിര ക്ഷേമം ഉറപ്പാക്കും. ഗോശ്രീ ജംഗ്ഷനിലെ വൈപ്പിൻ ഫിഷ്‌ലാൻഡിംഗ് സെന്റർ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന്റെ വിജ്ഞാപന പ്രഖ്യാപനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ഞാറക്കൽ നായരമ്പലം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് പി. ജി. ജയകുമാർ, പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി ജില്ല സെക്രട്ടറി പി. വി. ജയൻ, മത്സ്യത്തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി എ.കെ. ശശി, മത്സ്യത്തൊഴിലാളി കോൺഗ്രസ് ഭാരവാഹി എ.ജി. ഫൽഗുനൻ, എന്നിവർ സന്നിഹിതരായി.