cslaward
സംസ്ഥാന സർക്കാരിന്റെ വലിയ എൻജിനിയറിംഗ് ഫാക്ടറി വിഭാഗത്തിൽ വ്യവസായ സുരക്ഷാ അവാർഡ് മന്ത്രി വി. ശിവൻകുട്ടിയിൽനിന്ന് കപ്പൽശാല ചീഫ് ജനറൽ മാനേജർ ഡോ. എസ്. ഹരികൃഷ്ണൻ, ജനറൽ മാനേജർ സന്തോഷ് ഫിലിപ്പ് എന്നിവർ ഏറ്റുവാങ്ങുന്നു

കൊച്ചി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സുരക്ഷാ അവാർഡുകളിൽ കൊച്ചി കപ്പൽശാലയ്ക്ക് മികച്ചനേട്ടം. വളരെ വലിയ എൻജിനിയറിംഗ് ഫാക്ടറി വിഭാഗത്തിൽ ഇൻഡസ്ട്രിയൽ സേഫ്‌റ്റി അവാർഡും വ്യക്തിഗത അവാർഡുകളും കപ്പൽശാല കരസ്ഥമാക്കി. മന്ത്രി വി. ശിവൻകുട്ടിയിൽനിന്ന് കപ്പൽശാല ചീഫ് ജനറൽ മാനേജർ ഡോ. എസ്. ഹരികൃഷ്ണൻ, ജനറൽ മാനേജർ സന്തോഷ് ഫിലിപ്പ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി.

വ്യക്തിഗത വിഭാഗത്തിൽ ചീഫ് വെൽഫെയർ ഓഫീസർ തങ്കരാജ് സി.ആർ, അസി. ജനറൽ മാനേജർ എ. അബ്ദുൾ മനാഫ് എന്നിവർ മികച്ച ഓഫീസർമാർക്കുള്ള അവാർഡുകൾ ഏറ്റുവാങ്ങി. നാഷണൽ സേഫ്‌റ്റി കൗൺസിൽ കേരള ഘടകത്തിന്റെ ശ്രേഷ്ഠസുരക്ഷാ പുരസ്‌കാരവും കപ്പൽശാലക്ക് ലഭിച്ചിരുന്നു.