bps
ആരോഗ്യപദ്ധതി പ്രഖ്യാപനത്തിൽ വി.പി.എസ് ലേക്‌ഷോർ കമ്പനി സെക്രട്ടറി വി. മുരളീധരൻ, ഡോ. കാർത്തി, മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള, ഡോ. ചിത്രതാര, ഡോ. സ്മിത ജോയ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജയേഷ് വി. നായർ എന്നിവർ

കൊച്ചി: അയ്യായിരം അമ്മമാർക്ക് സൗജന്യ ഗർഭാശയ മൂത്രാശയ രോഗനിർണയം നടപ്പാക്കാൻ വി.പി.എസ് ലേക്‌ഷോർ പദ്ധതി. അർഹരും അടിയന്തരചികിത്സ വേണ്ടതുമായ 500 സ്ത്രീകൾക്ക് സമ്പൂർണ ചികിത്സയും നൽകും. പദ്ധതിയുടെ ഉദ്ഘാടനം 17ന് എറണാകുളത്തു നടക്കുമെന്ന് മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള അറിയിച്ചു.

ആദ്യഘട്ടത്തിൽ എട്ടുജില്ലകളിലെ 2000പേർക്ക് പരിശോധനകളും 100പേർക്ക് അടിയന്തര ചികിത്സയും നൽകും. ഡോ. ചിത്രതാര, ഡോ. സ്മിത ജോയ്, ഡോ. കാർത്തി എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ്.

പൂർണമായും സൗജന്യമായ 'അമ്മയ്‌ക്കൊരു കരുതൽ' പദ്ധതി 40 മുതൽ 60 വരെ പ്രായമുള്ള സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവർക്ക് ലഭിക്കും. തിരിച്ചറിയൽ രേഖകൾ ഹാജരാക്കി രജിസ്റ്റർ ചെയ്യുന്നവർക്കാണ് ക്യാമ്പിൽ പ്രവേശനം. ഫോൺ: 7594001528.