പെരുമ്പാവൂർ: അയ്മുറി ശ്രീമഹാദേവർ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം ഇന്നു മുതൽ 8 വരെ നടക്കും. ഇന്ന് രാവിലെ 8ന് പറ നിറയ്ക്കൽ ആരംഭം. നാളെ അസ്ത്ര കലശപൂജ. 7ന് രാത്രി 7ന് തിരുവാതിരകളി,​ 8.30ന് കൊച്ചി കല്ലമ്പലം മിമിക്സ് അവതരിപ്പിക്കുന്ന ശുക്രയാൻ. 8ന് വൈകിട്ട് 4ന് കാഴ്ചശ്രീബലി,​ രാത്രി 7ന് നൃത്താർച്ചന,​ 10.30ന് വിളക്കിന് എഴുന്നള്ളിപ്പ്.