study
ചെല്ലാനം സെൻറ്.മേരിസ് സ്ക്കൂളിലെ പഠനോത്സവം പ്രധാന അദ്ധ്യാപിക മിനി എ. ഉദ്ഘാടനം ചെയ്യുന്നു. ഡാനിയൽ ആൻറണി, ഷീബ ആൻ്റണി, റാണി അഗസ്റ്റിൻ, എലിസബത്ത് റൂബി എന്നിവർ സമീപം

ചെല്ലാനം: സെന്റ് മേരീസ് ഹൈസ്ക്കൂളിലെ പഠനോത്സവം, പ്രധാന അദ്ധ്യാപിക മിനി. എ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഡാനിയൽ ആന്റണി​ അദ്ധ്യക്ഷത വഹിച്ചു. കഥാകഥനം, കവിതാ ആലാപനം, ശാസ്ത്ര കവിത, കവിതാ ദ്യശ്യാവിഷ്ക്കാരം, ഗണിത വഞ്ചിപ്പാട്ട് എന്നിവയുടെ അവതരണവും, കുട്ടികളുടെ കൈയ്യെഴുത്ത് മാസികകളുടെ പ്രകാശനവും നടത്തി. പ്രധാന അദ്ധ്യാപിക മിനി. എ, പി. ടി. എ. പ്രസിഡൻറ് ഡാനിയൽ ആന്റണി, അദ്ധ്യാപകരായ ഷീബ ആന്റണി, റാണി അഗസ്റ്റിൻ, എലിസബത്ത് റൂബി എന്നിവർ പ്രസംഗിച്ചു.