കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയന്റെ നേതൃത്വത്തിൽ മാർച്ച് 28, 29, 30 തീയതികളിൽ പാലാരിവട്ടം യൂണിയൻ ഓഫീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ശ്രീനാരായണ ദർശനോത്സവത്തിന് മുന്നോടിയായി വടക്കൻ മേഖലയിലെ 34 ശാഖകളുടെയും പോഷകസംഘടനകളുടെയും ഭാരവാഹികളുടെ യോഗം വെണ്ണല ശാഖാ ഓഡിറ്റോറിയത്തിൽ ചേർന്നു. ശിവഗിരി മഠത്തിലെ സ്വാമി അദ്വൈതാനന്ദതീർത്ഥ പ്രഭാഷണം നടത്തി. ദർശനോത്സവ ലോഗോ സ്വാമി അദ്വൈതാനന്ദതീർത്ഥയ്ക്ക് നൽകി, അദ്ധ്യക്ഷത വഹിച്ച യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ പ്രകാശനം ചെയ്തു.
വൈസ് ചെയർമാൻ സി.വി. വിജയൻ, യൂണിയൻ കമ്മിറ്റിയംഗങ്ങളായ ടി.എം. വിജയകുമാർ, എൽ. സന്തോഷ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വിവേക് വേണുഗോപാൽ, സെക്രട്ടറി ശ്രീജിത്ത്, വനിതാ സംഘം ചെയർപേഴ്സൺ ഭാമ പത്മനാഭൻ, വിദ്യാ സുധീഷ് തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് സ്വാഗതവും ശാഖാ ആക്ടിംഗ് പ്രസിഡന്റ് ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
ദർശനോത്സവത്തിന് മുന്നോടിയായി 17ന് പീതാംബര ദീക്ഷ നടക്കും. 22ന് ശിവഗിരിയിലെ കെടാവിളിക്കിൽ നിന്നുള്ള ദീപം കൊണ്ടുവരും. 23, 24 തീയതികളിൽ ശാഖകളിലേക്ക് ജ്യോതിപ്രയാണം.