തൃപ്പൂണിത്തുറ: ലോക കേൾവി ദിനാചരണം തൃപ്പൂണിത്തുറ ശബ്ദ ഹിയറിംഗ് യ്ഡ് സെന്ററിൽ
നടൻ എബ്രഹാം കോശി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ചടങ്ങിൽ ഡി. അർജുനൻ അദ്ധ്യക്ഷനായി. കേൾവി ദിനത്തോടനുബന്ധിച്ച് വടക്കേക്കോട്ട റോഡിൽ പഴയ ശ്രീകല തീയേറ്ററിനടുത്ത് ശബ്ദ സെന്ററിൽ സംഘടിപ്പിച്ച കേൾവി പരിശോധന, കേൾവി സഹായി നിർണയ ക്യാമ്പ് 9ന് സമാപിക്കും. കൂടാതെ ക്യാമ്പിന്റെ ഭാഗമായി നൽകുന്ന കേൾവി സഹായികൾക്ക് ആകർഷകമായ ഡിസ്‌കൗണ്ടും തവണ വ്യവസ്ഥയും ലഭിക്കുമെന്ന് സെന്റർ ഹെഡ് ലിറിൻ ജോൺ പറഞ്ഞു. രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും ഫോൺ: 90746 04737.