വൈപ്പിൻ: ഗോശ്രീബസുകളുടെ നഗരപ്രവേശം യാഥാർത്ഥ്യമാകാത്തതിൽ റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാഗ് പ്രതിഷേധിച്ചു. ഇതുസംബന്ധിച്ച അപേക്ഷകളിൽ ഒരാഴ്ചയ്ക്കകം തീരുമാനമായില്ലെങ്കിൽ കാക്കനാട് ആർ.ഡി.ഒ ഓഫീസിന് മുന്നിൽ സമരം നടത്തുമെന്ന് ഫ്രാഗ് പ്രഖ്യാപിച്ചു.
പ്രസിഡന്റ് അഡ്വ. വി.പി. സാബു, ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസ്, കെ.ചന്ദ്രശേഖരൻ, കെ.കെ. രഘുരാജ്, സേവി താന്നിപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.