വൈപ്പിൻ: സഹോദരൻ അയ്യപ്പന്റെ 56-ാമത് ചരമവാർഷിക ദിനാചരണം ജന്മദേശമായ ചെറായിയിൽ സഹോദരൻ അയ്യപ്പൻ സ്മാരകത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് നടക്കും.
വൈകിട്ട് 4.30ന് അനുസ്മരണ സമ്മേളനം കാലടി സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ ഉദ്ഘാടനം ചെയ്യും. സഹോദരൻ സ്മാരകം ചെയർമാൻ എസ്. ശർമ്മ അദ്ധ്യക്ഷത വഹിക്കും.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ മുഖ്യാതിഥിയാകും.