memories-
കുമാരനാശാൻ്റെ നൂറാമത് സ്മൃതി വാർഷികത്തിൽ എം.വി. ഉല്ലാസൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി

മരട്: എസ്. എൻ. ഡി. പി. യോഗം 2769-ാം നമ്പർ മരട് ശാഖയി​ലെ കുമാരനാശാൻ കുടുബയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാൻ സ്മൃതി വാർഷികം ആചരിച്ചു. യൂണിറ്റു രക്ഷാധികാരി ടി.എസ്സ്. ലെനിൻ അദ്ധ്യക്ഷനായി. മുൻ കൗൺസിലർ എം. വി. ഉല്ലാസൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ്. ജയപ്രകാശ് നാരായണൻ, റഹി മോൻ, ടി.എസ്. ബാജി, ഷിബി ശിബു എന്നിവർ സംസാരി​ച്ചു. എല്ലാ ആശാൻ കവിതകളും പാരായണം ചെയ്തു.