inauguration-
മരട് പാണ്ടവത്ത് ശിവക്ഷേത്രത്തിലെ നവീകരണ കലശ മണ്ഡപത്തിൻ്റെ കാൽനാട്ട് കർമ്മം ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് M. രവീന്ദ്രനാഥും ഉപദേശക സമിതി മുൻ പ്രസിഡൻ്റ് T. നാരായണനും ചേർന്ന് നിർവ്വഹിക്കുന്നു.

മരട് : മരട് പാണ്ടവത്ത് ശിവക്ഷേത്രത്തിലെ നവീകരണ കലശത്തിന് പ്രാരംഭം കുറിച്ച് കലശ മണ്ഡപത്തിന്റെ കാൽനാട്ട് കർമ്മം ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് എം.രവീന്ദ്രനാഥും ഉപദേശക സമിതി മുൻ പ്രസിഡന്റ് ടി.നാരായണനും ചേർന്ന് നിർവഹിച്ചു. മേൽശാന്തി ശ്രീനിവാസൻ എമ്പ്രാന്തിരി മുഖ്യകാർമ്മികത്വം വഹിച്ചു. ഉപദേശക സമിതി സെക്രട്ടറി ജയകാന്ത് ഭട്ട്, ട്രഷറർ മനോജ് ടി.ജി, വൈസ് പ്രസിഡന്റ് മധുസൂദനൻ കെ.ബി, ജോ.സെക്രട്ടറി ടി.ബി ശിവപ്രസാദ്, കമ്മിറ്റി അംഗങ്ങളായ രാജേഷ് ഉണ്ണിക്കൃഷ്ണൻ, മുരളീധരൻ, ശ്രീകാന്ത്, രഘുനാഥ് മരട്ടിൽ, കൊട്ടാരം ഭഗവതി ദേവസ്വം പ്രസിഡന്റ് വൽസൻ കടേക്കുഴി, സെക്രട്ടറി ശിവൻ പാലയിൽ, വടക്കേ ചേരുവാരം പ്രസിഡന്റ് വി.മധുസൂദനൻ, തെക്കേ ചേരുവാരം പ്രസിഡന്റ് ചന്ദ്രമോഹനൻ, മരട് എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ടി.കെ. സതീഷ് കുമാർ, പൂണിത്തുറ എൻ.എസ്.എസ് കരയോഗം സെക്രട്ടറി ജയൻ പാലയിൽ തുടങ്ങിയവർ സംബന്ധിച്ചു.