consumer-protection

കൊച്ചി: മൊത്തവിതരണക്കാർക്ക് പത്തും ചില്ലറവ്യാപാരികൾക്ക് പതിനഞ്ച് ശതമാനവും കമ്മീഷൻ നൽകാത്ത പുതിയ ഉത്പന്നങ്ങൾ ഏപ്രിൽ ഒന്നുമുതൽ വിൽക്കില്ലെന്ന് കേരള കൺസ്യൂമർ പ്രോഡക്ട്സ് ഡീലേഴ്സ് ഫോറം തീരുമാനിച്ചു. നിലവിലെ ഉത്പന്നങ്ങളുടെ വിതരണം തുടരും.

പരമ്പരാഗത കച്ചവടക്കാർക്ക് അഞ്ചു മുതൽ ഏഴുശതമാനം വരെ കമ്മീഷൻ നൽകുന്ന നിർമ്മാതാക്കൾ വൻകിട ഓൺലൈൻ വ്യാപാരസ്ഥാപനങ്ങൾക്ക് 35 ശതമാനം വരെ നൽകുന്നതിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഫോറം സംസ്ഥാന ചെയർമാൻ മുജീബുർ റഹുമാൻ, കൺവീനർമാരായ ജോർഫിൻ പെട്ട, എ.എൻ. മോഹൻ, കിരൺ എസ്. പാലയ്ക്കൽ എന്നിവർ പറഞ്ഞു.

ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ, സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഒഫ് കേരള, ബേക്കേഴ്സ് അസോസിയേഷൻ കേരള എന്നീ സംഘടനകൾ സംയുക്തമായി രൂപീകരിച്ചതാണ് കേരള കൺസ്യൂമർ പ്രോഡക്ട്സ് ഡീലേഴ്സ് ഫോറം.