കൊച്ചി: വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ഇന്നാരംഭിക്കും. വൈകിട്ട് ഏഴിന് കലാസാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം നടൻ അശോകൻ നിർവഹിക്കും. തുടർന്ന് തിരുവാതിര, നൃത്തനൃത്യങ്ങൾ, ഗാനാമൃതം.
നാളെ വൈകിട്ട് 5.30ന് സംഗീതാർച്ചന, സോപാനസംഗീതം, ഗാനമേള. എട്ടിന് വൈകിട്ട് 7.30ന് കൊടിയേറ്റ്, തുടർന്ന് കലാപരിപാടികൾ. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, നടൻ രൺജി പണിക്കർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
10ന് വൈകിട്ട് 6.30ന് കാവടി വരവ്, 8.15ന് കലാപരിപാടികൾ. നടി മാലാപർവതി, ഡോ. അലക്‌സാണ്ടർ ജേക്കബ് എന്നിവർ മുഖ്യാതിഥികളാകും.
12ന് വൈകിട്ട് നാലിന് പകൽപ്പൂരം, തുടർന്ന് കലാപരിപാടികൾ, 13ന് രാവിലെ 9ന് ആറാട്ട്, വൈകിട്ട് 5.30ന് സംഗീതാർച്ചന, നടി ദിവ്യാ ഉണ്ണി, മുൻ മന്ത്രി പ്രൊഫ. കെ.വി. തോമസ് എന്നിവർ വിശിഷ്ടാതിഥികളാകും. 8.30ന് നവ്യാനായർ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, 10.30ന് ഗാനമേള.