അങ്കമാലി: നഗരസഭയിലെ പുതുക്കിയ പൗരാവകാശരേഖ നഗരസഭാ ചെയർമാൻ മാത്യു തോമസ് ലൈബ്രേറിയൻ സേതുമാധവന് നൽകി പ്രകാശനം ചെയ്തു. നഗരസഭയിലും നഗരപരിധിയിലെ ലൈബ്രറികൾ അടക്കമുള്ള പൊതുസ്ഥാപനങ്ങളിലും പൗരാവകാശരേഖ ലഭ്യമാണ്. വൈസ് ചെയർപേഴ്സൺ റീത്ത പോൾ, സ്ഥിരംസമിതി അദ്ധ്യക്ഷരായ സാജു നെടുങ്ങാടൻ, ബാസ്റ്റിൻ ഡി. പാറക്കൽ, ലിസി പോളി, റോസിലി തോമസ്, എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ടി. വൈ. ഏല്യാസ്, ബി.ജെ.പി പാർലമെന്റെറി പാർട്ടി ലീഡർ എ.വി. രഘു, മുൻ ചെയർമാന്മാരായ റെജി മാത്യു , അഡ്വ. ഷിയോ പോൾ, ബെന്നി മൂഞ്ഞേലി നഗരസഭാ സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ, ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ തങ്കച്ചൻ വെമ്പളിയത്ത്, കില റിസോഴ്‌സ്പേ‌ഴ്സൺ പി. ശശി എന്നിവർ പങ്കെടുത്തു.