അങ്കമാലി: അങ്കമാലി- കാലടി- അത്താണി - കൊരട്ടി മേഖലാ പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) മേഖലാ കൺവെൻഷൻ നടത്തി. സി.പി.എം ഏരിയാ സെക്രട്ടറി കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു. പി.കെ. പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ശ്രീനിത്യ മനോജ് , പി.ഒ. ഷിജു , കെ.പി. പോളി , കെ.കെ. കലേശൻ, സി.ജി. അനിൽ കുമാർ, പി.എസ്. ജിഷ്ണു, എം.എസ്. ദിലിപ് എന്നിവർ സംസാരിച്ചു.