federal-bank-logo

കൊച്ചി: ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തി സേവനങ്ങൾ ലളിതമാക്കുന്നതിന് വെബ്‌സൈറ്റിൽ ജനറേറ്റീവ് നിർമ്മിത ബുദ്ധി (എ.ഐ) സംവിധാനം അവതരിപ്പിച്ച് ഫെഡറൽ ബാങ്ക്. ഈ സേവനം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ ബാങ്കാണ് ഫെഡറൽ ബാങ്ക്. ഗൂഗിൾ ജനറേറ്റീവ് എ.ഐ പ്ലാറ്റ്‌ഫോമിലാണ് പുതിയ തെരച്ചിൽ സംവിധാനം.
ഗൂഗിൾ ജനറേറ്റീവ് എ.ഐ പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന്ചീഫ് മാർക്കറ്റിംഗ് ഓഫീസർ എം.വി.എസ് മൂർത്തി പറഞ്ഞു.